> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെത്ത് തൊഴിലാളി യൂണിയൻ ഫാമിലി വെൽഫെയർ സൊസൈ​റ്റി കുടുംബ സംഗമം
- URL: https://www.vaikomvartha.com/cett-tolllilaalli-yuunniy-phaamili-ve-phey-sosairrrri-kuttunb-sngmn/
- Published: 2025-08-18T12:12:43.000Z
- Updated: 2025-08-18T12:12:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Local News

വൈക്കം: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ ഐ ടി യൂ സി ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ കുടുംബ സംഗമവും, സ്‌കോളർഷിപ്പ് വിതരണവും സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടത്തി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി. ഷിബു സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. സി.കെ. ആശ എം എൽ എ പഠനോപകരണ വിതരണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, മുൻ എം എൽ എ കെ. അജിത്, നേതാക്കളായ എം.ഡി. ബാബുരാജ്, പി.ജി. തൃഗുണസെൻ, എം.കെ. അനിൽകുമാർ, ഡി. രഞ്ചിത്കുമാർ, സാബു. പി. മണലൊടി, പി.ആർ. ശശി, കെ.എ. കാസ്‌ട്രോ എന്നിവർ പ്രസംഗിച്ചു