> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലയൻ ജലോത്സവം; വാർഷിക പൊതു യോഗം
- URL: https://www.vaikomvartha.com/chempilarayan-jalothsavam/
- Published: 2026-06-18T14:06:13.000Z
- Updated: 2026-06-18T14:06:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ വാർഷിക പൊതുയോഗം ചെമ്പിലരയൻ ബോട്ട് ക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാട്ടിക്കുന്ന് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോട്ട് ക്ലബ് സെക്രട്ടറി കെ.കെ.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ കെ.എസ്. രത്നാകരൻ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. നാല് വർഷക്കാലം തുടർച്ചയായി വളരെ നല്ല രീതിയിൽ ജനകീയമായി സംഘടിപ്പിച്ച ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഏറ്റെടുത്ത് നടത്തണമെന്ന് യോഗം കേരള ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-36.jpg)

ജില്ലാ പഞ്ചായത്ത്‌ അംഗം രാജേഷ് എൻ.കെ. മുഖ്യപ്രസംഗം നടത്തി.സി.ബി.സി ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്‌ സംഘടനാ സന്ദേശം നൽകി. പി.എസ്. പുഷ്പമണി, ദേവി കൃഷ്ണ, ടി.എൻ സിബി,റഷീദ് മങ്ങാടൻ, ദീപു, കെ. ജെ. പോൾ ചുമ്മാരു പറമ്പിൽ, പ്രിയ ഷിജു, ചിത്ര മോഹൻ, രാജി പ്രശാന്ത്, ഷേർലി ബിനു, ഐജു ജേക്കബ്, ജോർജ് വാരനാട്ട്, ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറിമാരായ അബ്ദുൽ ജലീൽ സ്വാഗതവും പി.എ. രാജപ്പൻ നന്ദിയും പറഞ്ഞു.