> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലരയൻ ജലോത്സവം 27ന്
- URL: https://www.vaikomvartha.com/chempu-news-2/
- Published: 2026-09-14T10:04:47.000Z
- Updated: 2026-09-14T10:04:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചെമ്പ്: ചെമ്പ് ശ്രീജഗദംബിക അന്നദാനമണ്ഡപത്തിൽ ചേർന്ന ചെമ്പിലരയൻ ബോട്ട് റേസ് സംഘാടക സമിതി യോഗം ബോട്ട് ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് സെക്രട്ടറി കെ.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഈ മാസം 18 മുതൽ 23 വരെ വള്ളങ്ങളുടെ രജിസ്ട്രേഷൻ നടത്തുവാൻ തീരുമാനിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-4.jpg)

യോഗത്തിൽ ചീഫ് ഓർഗനൈസർ കുമ്മനം അഷറഫ് മുഖ്യ പ്രസംഗം നടത്തി. അഡ്വ. എം.പി. മുരളീധരൻ, ബെപ്പിച്ചൻ തുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ടി.എൻ. സിബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആശാ ബാബു, ജയപ്രകാശ്, രാജി പ്രശാന്ത്, ദീപു, സി.ഡി.എസ് ചെയർപേഴ്സൺ ഷംമ്ന .ടി സക്കീർ പരിമണത്ത്, കെ.എസ്. രത്നാകരൻ, ഇ.ആർ. അശോകൻ, എം.എ. അബ്ദുൾ ജലീൽ, പി.എ. രാജപ്പൻ, കെ.കെ. ഉത്തമൻ, ശ്രീവത്സൻ, വേണുഗോപാലൻ, എം.എ. അബ്ദുൾ ജലീൽ, സുനി കൃഷ്ണകുമാർ, അഡ്വ. കൃഷ്‌ണ ബിജു, ടി.ആർ. സുഗതൻ, ടി.പി. ശോഭനൻ, ടി.എം. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.