> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലരയൻ ബോട്ട്ക്ലബ് നേതൃയോഗം
- URL: https://www.vaikomvartha.com/chempu-news/
- Published: 2026-07-28T12:35:32.000Z
- Updated: 2026-07-28T12:37:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃയോഗം ഗ്രീൻ ഐലൻഡ് റിസോർട്ടിൽ ബോട്ട് ക്ലബ് പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ. കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. നെഹ്റുട്രോഫി ചീഫ് കോർഡിനേറ്റർ കുമ്മനം അഷറഫ് മുഖ്യപ്രസംഗം നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-78.jpg)

 ഈ വർഷത്തെ ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ഗവൺമെന്റിനോട് യോഗം അഭ്യർത്ഥിച്ചു. ട്രഷറർ കെ.എസ്. രത്നാകരൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ, പി.കെ. വേണുഗോപാൽ, പി.എ. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.