> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു
- URL: https://www.vaikomvartha.com/chennai-news/
- Published: 2026-10-17T06:56:51.000Z
- Updated: 2026-10-17T06:56:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ചെന്നൈ**:** പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കോടമ്പാക്കത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ് ചലച്ചിത്ര സംഗീതലോകത്ത് 'തെന്നിസൈ തെൻട്രൽ' (തേന്മഴ തെന്നൽ) എന്ന വിശേഷണത്താൽ അറിയപ്പെട്ടിരുന്ന ദേവൻ ചൊക്കലിംഗം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-46.jpg)

രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം 'ബാഷ', 'അണ്ണാമലൈ', അജിത്തിന്റെ 'ആശൈ', 'കാതൽ കോട്ടൈ', വിജയുടെ 'ഖുഷി' തുടങ്ങി നിരവധി എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് അദ്ദേഹമാണ്.