> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പള്ളിപ്പുറം പട്ടാര്യസമാജം സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/cherthala-news-onanaghosham/
- Published: 2026-08-28T15:17:30.000Z
- Updated: 2026-08-28T15:17:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചേർത്തല**:** പള്ളിപ്പുറം പട്ടാര്യസമാജം സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മയായ 'ഉല്ലാസപ്പൂത്തിരി'യുടെ ആറാമത് ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന പുരസ്കാരം നേടിയ പ്രശസ്ത കലാകാരൻ വൈക്കം ഭാസിയെ ആദരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000682569-5.jpg)

വൈക്കം കലാശക്തി ഡയറക്ടറും പ്രശസ്ത കഥകളി നടനുമായ പള്ളിപ്പുറം സുനിൽ ചടങ്ങിൽ ആശംസകൾ നേർന്നു. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.