> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓടിക്കൊണ്ടിരുന്ന ഥാർ ജീപ്പിന് തീപിടിച്ചു
- URL: https://www.vaikomvartha.com/cherthala-news/
- Published: 2026-09-22T12:40:15.000Z
- Updated: 2026-09-22T12:40:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചേർത്തല: ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഥാർ ജീപ്പിന് തീപിടിച്ചു. ആർക്കും പരിക്കില്ല. പള്ളിപ്പുറം ആറാം മൈലിന് സമീപം ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മുഹമ്മ ചിറയിൽ അനന്ദ കിഷോറിന്റെ ഥാർ ജീപ്പിനാണ് തീപിടിച്ചത്. എറണാകുളം ഭാഗത്തേക്ക് പോയ ജീപ്പിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സൈഡിലേക്ക് മാറ്റി നിർത്തുകയായിരുന്നു. നിർത്തിയതിന് പിന്നാലെ തീ പടർന്നുപിടിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-1.jpg)

ചേർത്തലയിൽ നിന്നും ഫയർഫോഴ്സ് എത്തി നാട്ടുകാരുടെയും ചേർത്തല പൊലീസിന്റെയും സഹായത്തോടെ തീയണച്ചു. ജീപ്പിന്റെ മുൻഭാഗത്ത് സാരമായ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.