> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും
- URL: https://www.vaikomvartha.com/chikilsa-sahayam/
- Published: 2026-06-04T05:26:02.000Z
- Updated: 2026-06-04T05:26:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് വൈക്കം തലയാഴം വാക്കേത്തറ സ്വദേശിയായ അഖിൽ കെ.എസ്. നിർധന കുടുംബാംഗമായ ഈ 30-കാരന് ചികിത്സാ ഫണ്ട് കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ‘അഖിൽ ചികിത്സാസഹായ സമിതി’ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി വലിയൊരു തുക ആവശ്യമായി വന്നതോടെയാണ് കുടുംബവും നാട്ടുകാരും സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. അഖിലിനെ സഹായിക്കാൻ താല്പര്യമുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു:

- **ബാങ്ക് അക്കൗണ്ട് പേര്:** RAMESH BABU K.J. (AKHIL CHIKILSA SAHAYA SAMITHY)
- **അക്കൗണ്ട് നമ്പർ:** 10960100333122
- **IFSC കോഡ്:** FDRL0001096
- **ബാങ്ക്/ബ്രാഞ്ച്:** ഫെഡറൽ ബാങ്ക്, വൈക്കം ശാഖ (FEDERAL BANK, VAIKOM BRANCH)
- **വിലാസം:** THOTTAKOM, VAIKOM-686607
- **മൊബൈൽ നമ്പർ:** 9656265942