> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചിന്ത് പാട്ടുമായി ശ്രീമുരുക കലാസംഘം
- URL: https://www.vaikomvartha.com/chinthu-pattu/
- Published: 2026-08-18T10:48:28.000Z
- Updated: 2026-08-18T10:48:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരത്ത് ചിന്ത് പാട്ടുമായി ശ്രീമുരുക കലാസംഘം. ഉദയനാപുരം നാനാടം ഓളിയിലെ കലാകാരികൾ ചേർന്നാണ് ചിന്ത് പാട്ട് സംഘം രൂപീകരിച്ചത്. പരിശീലനം പൂർത്തിയാക്കിയ സംഘത്തിൻ്റെ ചിന്ത് പാട്ട് അരങ്ങേറ്റം നടന്നു. ഏഴു വയസ്സു മുതൽ 60 വയസ്സ് വരെയുള്ള കലാകാരികളാണ് ചിന്ത്പാട്ട് സംഘത്തിലുള്ളത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-3.jpg)

ഏഴ് മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് സഘം അരങ്ങേറ്റം കുറിച്ചത്. ശരവണനാണ് ഗുരു. എം.സി. ബേബി, പ്രസന്നകുമാരി സുരേന്ദ്രൻ, ശോഭന ദിവാകരൻ, കെ. ലത, രമ്യാ രഞ്ജിത്ത്, ജയാ ഷാജി എന്നിവരാണ് ചിന്ത് പാട്ട് സംഘത്തിലെ പ്രധാനികൾ. പാരമ്പര്യ കലാരൂപങ്ങളും നാടൻ കലകളും എന്ന പഞ്ചായത്തിൻ്റെ പ്രത്യേക പദ്ധതിയിൽ ഈ ഗ്രൂപ്പിൻ്റെ ചിന്ത് പാട്ടും ഉൾപ്പെടുത്തുമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ രഞ്ജനാ സുനിൽ, വിഷ്ണു പ്രിയ, പി.ഡി. ജോർജ്, സുമേഷ് കൊല്ലേരി എന്നിവരു അരങ്ങേറ്റ ചടങ്ങിന് എത്തിയിരുന്നു.