> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു
- URL: https://www.vaikomvartha.com/container-lorry-benz-car/
- Published: 2026-06-20T06:08:36.000Z
- Updated: 2026-06-20T06:08:36.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കടുത്തുരുത്തി: കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ബെൻസ് സി ക്ലാസ് വാഹനവും കയറ്റിക്കൊണ്ടുപോയ കണ്ടെയ്നർ ലോറിയാണ് കത്തിയത്. ഏറ്റുമാനൂർ ബ്രിഡ്ജ് വേ ഷോറൂമിൽ നിന്ന് പുതിയ ബെൻസ് കാർ, കോഴിക്കോട്ടെ ഇവരുടെ തന്നെ ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

രാവിലെ 9 മണിയോടെ കടുത്തുരുത്തി ബൈപ്പാസിലേക്ക് കയറിയ കണ്ടെയ്നർ ലോറിയിൽ നിന്നും പുക ഉയർന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി. വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ സിസ്റ്റം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് കടുത്തുരുത്തി പോലീസും കടുത്തുരുത്തിയിൽ നിന്ന് രണ്ട് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് ഒന്നര മണിക്കൂർ കൊണ്ട് പൂർണ്ണമായി അണച്ചത്. കണ്ടെയ്നർ ലോറിയും ബെൻസ് കാറും പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. തിരക്കേറിയ പ്രധാന റോഡിൽ നിന്ന് മാറി ബൈപ്പാസ് റോഡിലായിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-20.jpg)