> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിന്ന്  ശക്തമായ പോരാടിയ നേതാവായിരുന്നു കെ. പി. പ്രഭാകരന്‍: അഡ്വ. വി.കെ. സന്തോഷ്‌കുമാര്‍
- URL: https://www.vaikomvartha.com/cpi-vaikom-news/
- Published: 2026-08-11T13:55:15.000Z
- Updated: 2026-08-11T13:55:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെത്തുതൊഴിലാളികളുടെ തൊഴിലിനും സംരക്ഷണത്തിനും ശക്തമായ പോരാട്ടം നടത്തിയ നേതാവായിരുന്നു എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റും, മുന്‍മന്ത്രിയുമായിരുന്ന കെ.പി. പ്രഭാകരനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്‌കുമാര്‍ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-1.png)

വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ നടത്തിയ കെ.പി പ്രഭാകരന്‍ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. ചെത്തുതൊഴിലാളി യൂണിയന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി.എന്‍. രമേശന്‍, മുന്‍ എം.എല്‍.എ. സി. കെ ആശ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബൂരാജ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണസെന്‍, ഡി. രഞ്ജിത്ത്കുമാര്‍, കെ.എസ്. രത്‌നാകരന്‍, പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.