> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയത് 13കാരിയായ കൊച്ചുമകളുടെ ക്വട്ടേഷൻ
- URL: https://www.vaikomvartha.com/crime-news-alappuza/
- Published: 2026-08-18T13:01:11.000Z
- Updated: 2026-08-18T13:01:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ആലപ്പുഴ: പതിമൂന്ന്കാരിയായ കൊച്ചുമകളും കൂട്ടുകാരും ആലപ്പുഴകരുവാറ്റയിൽ മുത്തച്ഛനെ കൊല ചെയ്തത് നാടിനെയാകെ ഞെട്ടിച്ചിപ്പിരിക്കുകയാണ്. മോഷണ ലക്ഷ്യമാണ് കൊലപാതകം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു കുറ്റകൃത്യം നടന്നത്. എന്നാൽ മുത്തച്ഛൻ നിന്ന് മോശമായ സ്പർശനം ഉണ്ടായെന്നും വൈരാഗ്യവും കുടുംബ പശ്ചാത്തലവും കുറ്റകൃത്യത്തിന് കാരണമായി എന്നാണ് പെൺകുട്ടി പറഞ്ഞതൊന്നും ഇത് കൂടുതൽ പരിശോധിക്കുമെന്നുമാണ് പോലീസ് വിശദീകരണം. ഐഫോണും ബൈക്കും വാങ്ങിക്കാൻ ആയാണ് കൊലപാതക ശേഷം സ്വർണ്ണമടക്കം മോഷണം നടത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-1.jpg)

കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടക വീട്ടിലാണ് ശിവൻകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊല്ലം പരവൂർ സ്വദേശികളായ ഇവർ ഏതാനും വർഷം മുമ്പാണ് കരുവാറ്റയിൽ എത്തിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസം. ശിവൻകുട്ടിയുടെ മകൾ ശ്രീകല ഗർഭിണിയായിരുന്നതിനാൽ മകളെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ കൂട്ടിരിക്കാനായി ഭാര്യയും പോയിരുന്നു. ഈ സമയം ചെറുമകൾ അവരുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു. വീട്ടിൽ ആളൊഴിഞ്ഞ സമയം നോക്കി 13 കാരിയുടെ ക്വട്ടേഷൻ. ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടവരാണ് കൊലനടത്തിയ പെൺകുട്ടിയുടെ ആൺ സുഹൃത്തും ഒപ്പമുണ്ടായിരുന്ന പരവൂർ സ്വദേശികളുമെന്ന് എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ വിഡിയോ കോളിലൂടെ പെൺകുട്ടിക്ക് കാണിച്ചു കൊടുത്തതായും പൊലീസ് പറഞ്ഞു. കൈകാലുകൾ കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. പതിമൂന്ന് കാരി ട്യൂഷൻ കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. ഇക്കാര്യം കുട്ടി ആശുപ്രതിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞു. അമ്മ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. രാവിലെ എത്തിയപ്പോഴും വീടു തുറന്നിട്ടില്ല. ഇതോടെ കുട്ടി സമീപവാസികളെ വിവരം അറിയിച്ചു. പരിശോധനയിൽ അടുക്കളവാതിൽ തുറന്നു കിടക്കുന്നതായി കണ്ടെത്തി. ഈ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം ഡൈനിങ് ഹാളിൽ കിടക്കുന്നത് കണ്ടത്. എന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നത്. സംശയം തോന്നിയ പൊലീസ് ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം ആണെന്നും കൊല ചെയ്തവരെ പറ്റിയും വിവരം കിട്ടിയത്. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളാണ് കൊലപാതകം നടത്തിയത്.