> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് വീടുകയറി വയോധികയെ ആക്രമിച്ച് മോഷണം: അടുത്ത ബന്ധു പിടിയിൽ
- URL: https://www.vaikomvartha.com/crime-news-vaikom/
- Published: 2026-08-18T04:32:42.000Z
- Updated: 2026-08-19T08:30:35.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വീടുകയറി വയോധികയെ ആക്രമിച്ച് മോഷണം നടത്തിയ അടുത്ത ബന്ധുവായ 41 കാരനെ പോലീസ് പിടികൂടി. വയോധികയെ വീട്ടിൽ കയറി ഹെൽമെറ്റിന് ആക്രമിച്ച ശേഷം മാലയും കമ്മലും മോഷ്ടിച്ച കേസിലാണ് ബന്ധുവായ അക്കരപാടം വടയരികിൽ ഷാലിനെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ കൂടിയ പ്രതിക്ക് മാനസിക വൈകല്യമുള്ളതായി സംശയിക്കുന്നുണ്ട്. പതിനൊന്നാം തീയതി ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. അടുത്ത ബന്ധുമായ 62 കാരിക്ക് ആക്രമണത്തിലും മോഷണത്തിനിടെ കമ്മലും മാലയും പറിച്ചെടുക്കുന്നതിനിടെ പരുക്കേറ്റിരുന്നു. ഇന്നലെയാണ് അക്കരപ്പാടത്ത് നിന്ന് ഇയാൾ പോലീസ് പിടിയിലായത്.