> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചരമ വാര്‍ഷിക ചടങ്ങുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 7 വീല്‍ചെയറുകള്‍ നല്‍കി
- URL: https://www.vaikomvartha.com/crm-vaarssik-cttngngukll-olllivaakki-srkkaar-aashuptrikllkk-7-viilceyrrukll-nlki/
- Published: 2026-02-02T13:16:35.000Z
- Updated: 2026-02-02T13:16:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വേമ്പനാട് ഗ്രൂപ്പ് ഉടമ പുഷ്പദാസിന്റെ ഭാര്യ പുഷ്പവല്ലിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിൽ നിര്‍ദ്ധനരായ രോഗികള്‍ക്ക് വേണ്ടി വേമ്പനാട് ഗ്രൂപ്പ് വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് 5 വീല്‍ചെയറുകളും ഇടയാഴം ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിലേയ്ക്ക് 2 വീല്‍ചെയറുകളും നല്‍കി. കസേരകളുടെ വിതരണയോഗം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആശുപത്രി ആര്‍.എം.ഒ. ഡോ: ബിജു ഫിലിപ്പ് ഏറ്റുവാങ്ങി. യോഗത്തില്‍ സുന്ദരന്‍ അറയ്ക്കല്‍, കെ.കെ. ചന്ദ്രബാബു, എന്‍. അനില്‍ ബിശ്വാസ്, ടി.ആര്‍. ജയന്‍, കുടുംബാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.