> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം
- URL: https://www.vaikomvartha.com/cttttmpisvaami-jynti-dinaacrnnn/
- Published: 2026-09-02T13:10:46.000Z
- Updated: 2026-09-02T13:10:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എൻ.എസ്.എസ് യൂണിയൻ 174 -ാം മത് ചട്ടമ്പിസ്വാമി ജയന്തി ദിനം ആചരിച്ചു. ജയന്തിദിന സമ്മേളനം പ്രസിഡൻ്റ് പി.ജി.എം നായർ ഉദ്ഘാടനം ചെയ്തു. ചട്ടമ്പിസ്വാമികൾ പ്രകൃതി സത്യം തൊട്ടറിഞ്ഞ ഋഷിവര്യനെന്ന് വൈക്കം എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ പറഞ്ഞു. അപാരമായ ധൈഷിണികതയും അനല്പമായ ഈശ്വരാംശവും ചേർന്ന്‌ പ്രപഞ്ച സത്യങ്ങൾ തൊട്ടറിഞ്ഞ മഹാ ഋഷീശ്വരനായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളെന്നും സമ്മേളനം ഉത്ഘാടനം ചെയ്ത് പി.ജി.എം നായർ പറഞ്ഞു. പുഷ്പാർച്ചന, ഭജന, അനുസ്മരണം എന്നിവ നടത്തിയാണ് എൻ. എസ്. എസ് യൂണിയൻ ജയന്തി ദിനാചരണം നടത്തിയത്. യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ. നായർ മുഖ്യ പ്രഭാഷണം നടത്തി. എൻ മധു, പി എൻ രാധാകൃഷ്ണൻ, വേണുഗോപാൽ പി.എസ്, എം.ആർ അനിൽ കുമാർ, പി.ജി പ്രദീപ്, കൃഷ്ണകുമാർ, കെ. അജിത്, അഡ്വക്കേറ്റ് ശ്രീകല, എസ്. മുരുകേശ് തുടങ്ങിയവരും പ്രസംഗിച്ചു.