> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
- URL: https://www.vaikomvartha.com/darsana-thirunal/
- Published: 2026-05-01T12:16:27.000Z
- Updated: 2026-05-01T12:16:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശന തിരുന്നാളിന് ഫൊറൊന പള്ളി വികാരി ഫാദര്‍ ബെര്‍ക്ക്മാൻസ് കൊടക്കല്‍ കൊടിയേറ്റി. വികാരി ഫാദര്‍ തോമസ് മംഗലശ്ശേരി സഹകാര്‍മ്മികനായിരുന്നു. അല്‍ത്താരയില്‍വെച്ച് വെഞ്ചിരിച്ച കൊടിക്കൂറ വിശ്വാസികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വെള്ളിയാഴ്ച്ച ആരാധന ദിനമായി ആചരിച്ചു. രാവിലെ നടന്ന കുര്‍ബാനയ്ക്ക് ഫാദര്‍ ജോഷി ചിറക്കലും, വൈകിട്ട് പൊതു ആരാധനക്ക് ഫാദര്‍ റൂബിന്‍ കുന്നക്കാട്ടും കാര്‍മ്മികരായി. ശനിയാഴ്ച്ച വേസ്പര ദിനമായി ആചരിക്കും. വൈകിട്ട് 4:30ന് നടക്കുന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാദര്‍ ജാക്‌സന്‍ മാടശ്ശേരി, ഫാദര്‍ ജെയ്‌സണ്‍ പറപ്പിള്ളി എന്നിവർ മുഖ്യ കാര്‍മികരാകും. ഞായറാഴ്ച്ച തിരുന്നാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് ഫാദര്‍ ഫ്രെഡ്ഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ ജോസഫ് താമരവെളി സഹകാര്‍മ്മികനാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷണം പുറപ്പെടും. കൊടിയേറ്റ് ചടങ്ങിന് തിരുന്നാള്‍ കണ്‍വീനര്‍ മാത്യൂസ് തെക്കേവല്യാറ, ട്രസ്റ്റ്മാരായ ബെന്നി ദേവസ്യ, എല്‍സമ്മ തങ്കച്ചന്‍, വൈസ് ചെയര്‍മാന്‍ സജീവ് ഫ്രാന്‍സിസ്, എന്നിവര്‍ നേതൃത്വം നല്‍കി.