> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശ്രയയിൽ  ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
- URL: https://www.vaikomvartha.com/dayalisis-kit-vitharanam-3/
- Published: 2026-08-15T02:02:13.000Z
- Updated: 2026-08-15T02:02:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും 154 വൃക്കരോഗികൾക്ക് നൽകി. ആശ്രയ മാനേജർ സിസ്റ്റർ സ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ പുഷ്പ ജയകുമാർ കിറ്റ് വിതരണ ഉത്ഘാടനം ചെയ്തു. പ്രൊഫ.ഡോ. മനോജ്‌ ജോസഫ് മൈക്കിൾ (HOD & OMSS, GOVT DENTAL COLLEGE KTM), കുര്യാക്കോസ് വർക്കി ജോസഫ് കുര്യൻ, മല്ലിക എം.എം, ലീന മാത്യൂസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-37.jpg)