> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡി.ബി കോളേജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ശില്‍പശാല സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/db-college-thayolaparambu/
- Published: 2026-05-27T00:08:18.000Z
- Updated: 2026-05-27T00:08:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡി.ബി കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള തിയററ്റിക്കല്‍ ഫിസിക്‌സ് ഇന്നിഷ്യേറ്റീവ് (കെ.ടി.പി.ഐ), തൊടുപുഴ ന്യൂമാന്‍ കോളേജ് ഐ.യു.സി.എഎ-ഐ.സി.എ.ആര്‍.ഡി എന്നിവയുടെ സഹകരണത്തോടെ 'എസന്‍ഷ്യല്‍സ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ്' (സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സിന്റെ അവശ്യകാര്യങ്ങള്‍) എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പശാല പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫസര്‍ ആന്‍വി മോളി ടോം അധ്യക്ഷത വഹിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ജോ ജേക്കബ് പ്രസംഗിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.വി. ശശിദേവന്‍, ഡോ.വി.വി. പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എം.എസ്‌.സി ഫിസിക്‌സ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശില്‍പശാലയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് മേഖലയിലെ അടിസ്ഥാന ആശയങ്ങള്‍, പ്രായോഗിക പ്രയോഗങ്ങള്‍, ഗവേഷണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണക്ലാസുകളും സംവാദങ്ങളും നടന്നു.