> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദദ്ധ്യാന്നം' ആരംഭിച്ചു
- URL: https://www.vaikomvartha.com/dddhyaannn-aarnbhiccu/
- Published: 2025-12-19T13:24:05.000Z
- Updated: 2025-12-19T13:24:05.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ വിശേഷാൽ നിവേദ്യമായ 'ദദ്ധ്യാന്നം' ആരംഭിച്ചു. 26 വരെ രാവിലെ 8ന് ഉഷ:പൂജക്കാണ് നിവേദ്യം നടക്കുക. ഉണക്കലരി, പച്ച കുരുമുളക്, തൈര്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവമാണ് നേദിക്കുക. തൃശൂർ പുതുകാട് രാപ്പാൾ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലും നടന്നു വരുന്നുണ്ട്.