> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡി.ബി കോളേജിൽ കായികമേള
- URL: https://www.vaikomvartha.com/ddi-bi-koolleeji-kaayikmeell/
- Published: 2026-03-17T13:31:26.000Z
- Updated: 2026-03-17T13:31:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് കായികമേള പ്രിൻസിപ്പാൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ടി.ആർ.രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒൻപത് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗവും മലയാള വിഭാഗവും സംയുക്ത ജേതാക്കളായി. ഗണിതശാസ്ത്ര വിഭാഗം രണ്ടാം സ്ഥാനത്തെത്തി. ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ജി.ഹരിനാരായണൻ സമ്മാനദാനം നിർവഹിച്ചു. ഡോ. ജി.രമ്യ, ഡോ. ദീപാകുമാരി, ലിനി മറിയം മാത്യു എന്നിവർ പ്രസംഗിച്ചു. അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി.