> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡി.ബി കോളേജിൽ കൊമേഴ്സ് ദിനാഘോഷം നടത്തി
- URL: https://www.vaikomvartha.com/ddi-bi-koolleeji-komeellls-dinaaghoossn-ntttti/
- Published: 2025-08-05T14:49:09.000Z
- Updated: 2025-08-05T14:49:09.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കൊമേഴ്സ് ദിനം ആഘോഷിച്ചു. മിനി ഓഡിറ്റേറിത്തിൽ നടത്തിയ പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. എസ്.കെ ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാർ, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, എൻ.സി.സി കെയർടേക്കൽ ഡോ. വി ഗണേഷ് ചന്ദ്രപ്രഭു എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. ഉണ്ണികൃഷ്ണൻ, ഡോ. പി.എസ് രാജശ്രീ, ഡോ. കെ.എം ശ്രീലക്ഷ്മി, കെ.എസ്.ദിവ്യ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ തയ്യാറാക്കിയ കൊമേഴ്സ് തത്വങ്ങളുടെ ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ട്രഷർ ഹണ്ട്, ഉൽപന്നവിപണന മേള എന്നിവയും ഉണ്ടായിരുന്നു.