> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡി.ബി കോളേജിൽ വനിതാദിനം ആഘോഷിച്ചു
- URL: https://www.vaikomvartha.com/ddi-bi-koolleeji-vnitaadinn-aaghoossiccu/
- Published: 2026-03-09T14:34:20.000Z
- Updated: 2026-03-09T14:34:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വനിതാവേദി തർജ്ജനിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പി.ജി ഓഡിറ്റോറിയത്തിൽ നടന്ന വനിതാദിനാഘോഷം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ആർ.അനിത അധ്യക്ഷത വഹിച്ചു. തർജ്ജനി പ്രസിഡന്റ് ഡോ. സൗമ്യ ദാസൻ, സെക്രട്ടറി ഡോ. കെ.എസ്. ഇന്ദു, ഡോ. കെ.ടി. അബ്ദുസമദ്, എസ്. വൈഷ്ണവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.