> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു
- URL: https://www.vaikomvartha.com/ddigri-vidyaa-tthi-kinnirrrri-viinn-mriccu/
- Published: 2026-08-26T15:52:48.000Z
- Updated: 2026-08-26T15:52:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി തോട്ടുവ നായരുമലയിൽ പതിനെട്ട് കാരനായ സോളമൻ ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കിണറിന്റെ സമീപം നിന്നിരുന്ന സോളമൻ കാൽ വഴുതി കിണറ്റിൽ വീണെന്നാണ് സംശയിക്കുന്നത്. ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.