> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോ.  മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാഞ്ഞത് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായി - ഡോ.   കെ.ജി. പത്മകുമാര്‍
- URL: https://www.vaikomvartha.com/ddoo-maadhv-gaaddgil-kmmrrrri-rrippoortttt-nttppaakkaanynyt-prkrti-durntngngllkk-kaarnnmaayi-ddoo-ke-ji-ptmkumaar/
- Published: 2026-01-19T12:17:20.000Z
- Updated: 2026-01-19T12:17:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഡോ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ഒരു ശാസ്ത്രിയ രേഖയാണെന്നും, അതിലെ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് നിശ്ചിത പരിതിവരെ പരിഹരിക്കാമായിരുന്നുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. കുട്ടനാട് സംയുക്ത സമിതി വൈക്കത്ത് സംഘടിപ്പിച്ച ഡോ. മാധവ് ഗാഡ്ഗില്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേകവലയിലെ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുട്ടനാട് സംയുക്ത സമിതി ചെയര്‍മാന്‍ കെ. ഗുപ്തന്‍ അദ്ധ്യക്ഷത വഹിച്ചു. വേമ്പനാട് കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്. ശ്രേയസ് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി.സി. ബേബി, എം.കെ. ഷിബു, എം.കെ. മഹേഷ്, കെ.കെ. മണിലാല്‍, പി.കെ. വേണു, പ്രവീണ്‍ കെ. മോഹന്‍, എസ്. ചന്ദ്രശേഖരന്‍, സി.എസ്. ജോര്‍ജ്ജ്, ഡോ. കെ.ടി. റജികുമാര്‍. വി.എന്‍. വാസന്‍ എന്നിവര്‍ പ്രസംഗിച്ചു.