> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശഗുരുതിക്കായി കാൽ നാട്ടിയ വൃക്ഷം മറവു ചെയ്തു
- URL: https://www.vaikomvartha.com/deeshgurutikkaayi-kaa-naattttiy-vrkssn-mrrvu-ceytu/
- Published: 2026-02-15T15:52:09.000Z
- Updated: 2026-02-15T15:52:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

**ആർ. സുരേഷ്ബാബു**  
  
വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശഗുരുതിക്കായി കാൽ നാട്ടിയ വൃക്ഷം ആചാരപ്രകാരം മറവു ചെയ്തു. ക്ഷേത്ര വളപ്പിൽ കൊടും കാളി നടക്ക് സമീപമാണ് മറവു ചെയ്തത്. ദേശഗുരുതി നടന്ന് എഴാം നാളിൽ കാൽ നാട്ടിയ മരം മറവു ചെയ്യേണ്ടതുണ്ട്. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശം പ്രകാരം നടന്ന ചടങ്ങിൽ ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മുരിഞ്ഞൂർ മന സുബ്രമ്മണ്യൻ നമ്പൂതിരി മേൽശാന്തി ജയചന്ദ്രൻ പോറ്റി, തീയാട്ട് ആചാര്യൻ തലയാഴം തെക്കേടത്ത് ശശിധര ശർമ്മ, ശ്രീജിത്, ഗോപാല കൃഷ്ണൻ, സാഗർ എന്നിവർ നേതൃത്വം നല്കി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടന്ന വടക്കു പുറത്ത് പാട്ടിന്റെ ചടങ്ങുകൾ പൂർത്തിയാകുന്നത് മൂത്തേടത്ത് കാവിൽ നടത്തുന്ന വടക്കു പുറത്ത് ദേശ ഗുരുതിയോടെയാണ്.