> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയ പണിമുടക്ക്: വാഹനജാഥ
- URL: https://www.vaikomvartha.com/deeshiiy-pnnimuttkk-vaahnjaath/
- Published: 2026-02-10T12:54:00.000Z
- Updated: 2026-02-10T12:54:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം, സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വൈക്കം ഏരിയയിൽ പ്രചാരണം നടത്തുന്ന വാഹനജാഥയുടെ ഉദ്ഘാടനം കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ നിർവ്വഹിച്ചു. എ.ഐ.ടി.യു.സി ഉദയനാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ.എം. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഗോപി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ പി.എസ്. പുഷ്കരൻ, പി.വി. പുഷ്കരൻ, ജസീന ഷാജുദീൻ, കെ.ജി. രാ.ജു, പി.എൻ. വിശ്വംഭരൻ, കെ കെ വിജയൻ, സിജി പൊന്നപ്പൻ, കെ കെ സാബു എന്നിവർ പ്രസംഗിച്ചു.