> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
- URL: https://www.vaikomvartha.com/deeshiiy-pnnimuttkk-vijyippikkuk/
- Published: 2026-02-01T14:53:41.000Z
- Updated: 2026-02-01T14:53:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ വാർഷിക സമ്മേളനം വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡൻറ് സരിത ദാസ് പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം. ഹാജറ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ആർ. സരീഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ആർ. സരീഷ് കുമാർ (പ്രസിഡൻ്റ്),സിനിൽകുമാർ കെ. വി, വിബിതാ മോഹൻ(വൈസ് പ്രസിഡൻ്റുമാർ), റഫീഖ് പാണംപറമ്പിൽ(സെക്രട്ടറി), ഇ.വി. ലെനിൻ, എസ്. സനീഷ്(ജോയിൻ്റ് സെക്രട്ടറിമാർ), സൗമ്യ. പി. രവീന്ദ്രൻ(ട്രഷറർ) ടി.സി. ജയൻ, സജിൽ കുര്യാക്കോസ്(ഓഡിറ്റർമാർ), ജാസ്മിൻ സി.എ (വനിത സബ്കമ്മറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു.