> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു
- URL: https://www.vaikomvartha.com/deevi-bhaagvt-nvaah-yjnyn-aarnbhiccu/
- Published: 2026-09-10T02:32:08.000Z
- Updated: 2026-09-10T02:32:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: പാലാംകടവ് ചിറ്റേഴത്ത് ഭഗവതി ദുർഗാ ദേവി ക്ഷേത്രത്തിൽ ഒന്നാമത് ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു. മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. ദേവി ഭാഗവത പാരായണം, വിദ്യാ ഗോപാലമന്ത്രാർച്ചന, ശിവപാർവതി പരിണയം ഘോഷയാത്ര, കുമാരിപൂജ, പ്രഭാഷണങ്ങൾ, ഭജൻസ്, താലപ്പൊലി, മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/bc2a11cd-a7b4-4cfb-b593-286b66f01422-1_all_50967.jpg)

  
വൈക്കം പത്മജ മധുസൂദനനാണ് യജ്ഞാചാര്യ. ശ്രീദേവി ആർ. പണിക്കർ, അനു ആർ. നായർ എന്നിവർ സഹ ആചാര്യസ്ഥാനം വഹിക്കും. മാള സദാശിവൻ പോറ്റിയാണ് യജ്ഞ ഹോതാവ്.നവാഹ യജ്ഞം ഞായറാഴ്ച സമാപിക്കും.