> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവസേനാപതി സംഘത്തിന്റെ കാവടി ഘോഷയാത്ര ദൃശ്യഭംഗി പകര്‍ന്നു
- URL: https://www.vaikomvartha.com/deevseenaapti-snghttinrre-kaavtti-ghoossyaatr-drshybhngi-pkrnnu/
- Published: 2026-02-23T13:48:10.000Z
- Updated: 2026-02-23T13:48:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് ദേവസേനാപതി കാവടി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കാവടിഘോഷയാത്ര ഭക്തി സാന്ദ്രമായി. മാരാംവീട് ശ്രീനാരായണ മഹാസമാധി ദിനാചരണം മതസൗഹാര്‍ദ മന്ദിരത്തില്‍ നിന്നും പുറപ്പെട്ട കാവടി ഘോഷയാത്രയുടെ ദീപ പ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു. രക്ഷാധികാരി പി.വി. വിവേക്, കാവടി സംഘം പ്രസിഡന്റ് പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് മനു മോഹന്‍, ട്രഷറര്‍ മനോഹരന്‍, സെക്രട്ടറി ആര്‍. ഗിരിജ, അശ്വതി അനന്തു, ബാബു മഠത്തില്‍, മോഹനന്‍ കണ്ടത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ സെറ്റ് വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ കരകാട്ടം, ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ നീങ്ങിയ കാവടി ഘോഷയാത്രയ്ക്ക് ദൃശ്യഭംഗി പകര്‍ന്നു.