> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി.കെ.എം.യു വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
- URL: https://www.vaikomvartha.com/dharna-nadathi-2/
- Published: 2026-08-19T15:06:42.000Z
- Updated: 2026-08-19T15:06:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു) വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമപെന്‍ഷനുകള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഉപാധി കൂടാതെ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ തുക വീടുകളില്‍ എത്തിക്കുക, പെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറുക, പെന്‍ഷന്‍ 3000 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബികെഎംയു സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സമരത്തിന്റെ ഭാഗമായാണ് വൈക്കത്ത് സമരം സംഘടിപ്പിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-10.png)

ബി.കെ.എം.യു സംസ്ഥാന എക്‌സി. അംഗം പി. സുഗതന്‍ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി. മണലൊടി, കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെ.കെ ചന്ദ്രബാബു, എം.ജി ഫിലേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ രത്‌നമ്മ, സി.എ കേശവന്‍, കെ.എം സുധര്‍മന്‍, ജോസ് സൈമണ്‍, ശോഭ പുളിന്തറ എന്നിവര്‍ നേതൃത്വം നല്‍കി.