> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ധനസഹായം നൽകി
- URL: https://www.vaikomvartha.com/dhnshaayn-n-ki/
- Published: 2026-03-16T11:59:58.000Z
- Updated: 2026-03-16T11:59:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടിൽ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈൻ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ കുടുംബസഹായമായി നൽകി. തലയോലപറമ്പ് സംഘടനാ ഓഫീസിൽ വച്ച് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഘാജിനാഥിന്റെ ഭാര്യ കുമരംകോട്ടിൽ പി.എം.ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് പ്രതിപക്ഷ അംഗം അബ്ദുൾ സലീം, മെമ്പർമാരായ ശില്പ, സലീമ, മിനി ബെന്നി, അമ്പിളി മായൻ, തലയോലപറമ്പ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു