> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ധനസഹായത്തിന് അപേക്ഷിക്കാം.
- URL: https://www.vaikomvartha.com/dhnshaayttin-apeekssikkaan-2/
- Published: 2026-09-15T12:13:17.000Z
- Updated: 2026-09-15T12:13:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായത്തിന് ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ,കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവുംം സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, കോട്ടയം വിലാസത്തിലോ ലഭ്യമാക്കണം. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in .