> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ധനസഹായത്തിന് അപേക്ഷിക്കാം
- URL: https://www.vaikomvartha.com/dhnshaayttin-apeekssikkaan/
- Published: 2026-08-31T15:54:46.000Z
- Updated: 2026-08-31T15:54:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗത്വമുള്ളവരുടെ മക്കളിൽ 2025-26 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായത്തിന് സെപ്റ്റംബർ ഏഴു വരെ അപേക്ഷിക്കാം. അപ്പീൽ അപേക്ഷകൾ 2026 സെപ്റ്റംബർ 19 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ ലഭിക്കും. ഫോൺ 0481 2585604\. അപേക്ഷാ ഫോറം വെബ്സൈറ്റിൽ (www.agriworkersfund.org) ലഭിക്കും.

​