> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദിവ്യ പ്രബോധനവും ധ്യാനവും സമാപിച്ചു
- URL: https://www.vaikomvartha.com/divy-prboodhnvun-dhyaanvun-smaapiccu/
- Published: 2026-09-08T14:03:26.000Z
- Updated: 2026-09-08T14:03:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: ശ്രീനാരായണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉദയനാപുരം നാനാടം ആതുരാശ്രമം ഹാളിൽ നടന്നു വന്ന ദിവ്യ പ്രബോധനവും ധ്യാനവും സമാപിച്ചു.  
ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി നയിച്ച ദിവ്യപ്രബോധനത്തിനും ധ്യാനത്തിനുമാണ് ഞായറാഴ്ച സമാപനമായത്. വിശ്വമഹാഗുരുവായി ശ്രീനാരായണ പരമഹംസൻ പ്രകാശിച്ചു നിൽക്കുമ്പോഴും ഗുരുദേവനെ കാണേണ്ടതുപോലെ കണ്ട് കൈവണങ്ങാൻ ശ്രീ നാരായണ സമൂഹത്തിന് കഴിയുന്നില്ലെന്ന്  
ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി സമാപന സന്ദേശത്തിൽ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000689429.jpg)

ആശ്രമം കാര്യദര്‍ശി ആര്യനന്ദാദേവി, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി കമലാസനന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ രാജന്‍ ചെമ്പ്, സുന്ദരന്‍ പൗര്‍ണമി, ഹരിദാസന്‍ പാനാമിറ്റം, പ്രസന്നന്‍ ഏഴുതെങ്ങുചിറ, ജോയിന്റ് കണ്‍വീനര്‍ ശിവപ്രസാദ്, ഓഫീസ് സെക്രട്ടറി ശ്യാമപ്രസാദ് തുടങ്ങിയവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.