> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദിയ സനീഷ്കുമാറിന് എമർജിങ് വൈക്കത്തിന്റെ ആദരം
- URL: https://www.vaikomvartha.com/diy-sniisskumaarrin-em-jing-vaikkttinrre-aadrn/
- Published: 2026-08-24T09:43:17.000Z
- Updated: 2026-08-24T12:26:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സ്‌പോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌ക്കൂളിൽ ഒൻപതാം ക്ലാസിലേക്ക് (ഹോക്കിയിൽ) കോട്ടയം ജില്ലയിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയായി തിരഞ്ഞെടുക്കപ്പെട്ട ദിയ സനീഷ്‌കുമാറിനെ എമർജിംഗ് വൈക്കം അനുമോദിച്ചു.  
ചാലപ്പറമ്പിലെ വസതിയിൽ എത്തിയാണ് ഉപഹാരം നൽകിയത്, കലാ കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച വൈക്കത്തിന്റെ പ്രതീക്ഷയാണ് ദിയയെന്ന്  
എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-4.jpg)

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈക്കം ഭാസി, അഡ്മിന്മാരായ സിന്ധു വിജയകുമാർ, അഭിലാഷ് ആർ, അജു രാജപ്പൻ, ശ്രീപ്രസാദ്, നൗഫിയ ഷിഹാബ്, രമേശ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.