> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദക്ഷിണാമൂർത്തി സംഗീതോത്സവം
- URL: https://www.vaikomvartha.com/dkssinnaamuu-tti-sngiitootsvn/
- Published: 2026-02-15T14:28:18.000Z
- Updated: 2026-02-15T14:28:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ദക്ഷിണാമൂർത്തി സംഗീതോത്സവം മാർച്ച് 7, 8 തീയതികളിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടക്കും. മാർച്ച് 7 ന് രാവിലെ 7ന് വൈക്കം മേൽശാന്തി തരണി ഡി. നാരായണൻ നമ്പൂതിരി കലാമണ്ഡപത്തിൽ ദീപ തെളിയിക്കും. 7.15 മുതൽ വൈകിട്ട് 5.30 വരെ ഓൺലൈൻ വഴി ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന. വൈകുന്നേരം 6.30 ന് ഡോ. ഉഷാ രാജഗോപാലനും മീര ശിവരാമകൃഷ്ണൻ ചെന്നൈയും അവതരിപ്പിക്കുന്ന വയലിൻ ഡ്യൂയറ്റ്. വൈക്കം ആർ. ഗോപാലകൃഷ്ണൻ മൃദംഗവും കോട്ടയം ആർ. രോഹിത് പ്രസാദ് ഘടവും ഒരുക്കും. 8ന് രാവിലെ 7 ന് സംഗീതാർച്ചന, 8 ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം 9.30 മുതൽ വൈകിട്ട് 5.30 വരെ സംഗീതാർച്ചന 6.30 ന് സംഗീത സദസ്സ്. ചെന്നൈ ഭരത് കുമാർ വയലിൻ ഇടപ്പള്ളി അജിത് കുമാർ ചെന്നൈ പാളയം കോട്ടൈ ബി. ഗുരു രാഘവേന്ദ്ര മൃദംഗവും വൈക്കം ആർ. ഗോപാലകൃഷ്ണൻ ഘടവും ഒരുക്കും. സംഗീതോൽസവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ മാർച് 8 ന് പുഷ്പാലങ്കാരം, ദ്രവ്യ കലശം, പ്രാതൽ, ലക്ഷദ്ദീപം എന്നിവയും ഉണ്ടായിരിക്കും സംഗീതാർച്ചനയിൽ പങ്കെടുക്കുന്നതിന് [dakshinamoorthysangeetholsavasamithy.com](http://dakshinamoorthysangeetholsavasamithy.com/?ref=vaikomvartha.com) എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ 8606655132 എന്ന നമ്പറിൽ ലഭ്യമാണ്.