> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ.ഡി.എ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/e-ddi-e-koo-nn-miirrrringuk-snghttippiccu/
- Published: 2026-04-07T11:43:50.000Z
- Updated: 2026-04-07T11:43:50.000Z
- Author:  Vaikom Vartha News Desk
- Tags: Local News, Election 2026

ടി.വി. പുരം: എൻ.ഡി.എ. സ്ഥാനാർത്ഥി കെ. അജിത്തിന് വേണ്ടി ടി.വി പുരം ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ എൻ.ഡി.എ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു. അഡ്വ അരുൺരാജ് ആർ. മേടയിൽ ഉദ്ഘാടനം ചെയ്ത പരിപാടി പഞ്ചായത്ത് ഭാഗങ്ങളായ കണിച്ചേരി കോളനി, ചെമ്മനത്തുകര അമ്പലം ജംഗ്ഷൻ, കോട്ടച്ചിറ, മൊഴിക്കോട് ജംഗ്ഷൻ, ടി.വി പുരം ബോട്ട് ജെട്ടി, ടി.വി പുരം കവല, പഞ്ചായത്ത് പടിക്കൽ, സരസ്വതി അമ്പലം, മറ്റപ്പള്ളി ജംഗ്ഷൻ, വൈക്കം ഫൊറോന പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ജയൻ, കണ്ണപ്പൻ, ലാലപ്പൻ, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.