> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വെള്ളൂർ മേഖലയിൽ പര്യടനം നടത്തി
- URL: https://www.vaikomvartha.com/e-ddi-e-sthaanaa-tthi-ke-ajitt-velllluu-meekhlyi-pryttnn-ntttti/
- Published: 2026-03-26T15:18:57.000Z
- Updated: 2026-03-26T15:18:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026, Politics

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ വിവിധ മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് ആരംഭിച്ചു. ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ തോന്നല്ലൂർ, വരിക്കാംകുന്ന്, വടകര, പൊതി, മേഴ്സി ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര - വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. വമ്പിച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ. ശശി, സുനിൽ ബാബു, വിജയകുമാർ, അനീഷ് വെള്ളക്കാട്ടേൽ, അമ്പിളി അജിത്ത്, സിപിൻ വടകര, ബിനീഷ് വടകര, ജി.എസ്. വേണുഗോപാൽ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.