> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ.ഡി.എ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം കല്ലറയിൽ
- URL: https://www.vaikomvartha.com/e-ddi-e-sthaanaa-tthi-ke-ajitti-rre-pryttnn-kllrryi/
- Published: 2026-03-23T12:29:07.000Z
- Updated: 2026-03-23T12:29:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Politics, Hot News

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ മേക്കര ഷൺമുഖവിലാസം ക്ഷേത്രത്തിലെ കൊടിയേറ്റുത്സവത്തിൽ പങ്കുകൊണ്ട് ആരംഭിച്ചു. മേഖലയിലെ തറവട്ടം, വാഴേകാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി ഉച്ചക്ക് ശേഷം കല്ലറ പഞ്ചായത്തിലെ നീരൊഴുക്കിൻ കവല, പുത്തൻപള്ളി, ഉദയംതറ, പെരുംതുരുത്ത്, കാവിമറ്റം, ചന്തപ്പറമ്പ്, കല്ലറ മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര, വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. വലിയ സ്വീകരണമാണ് ഇവിടങ്ങളിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിച്ചതെന്ന് എൻ.ഡി.എ നേതാക്കൾ പറഞ്ഞു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ. ശശി, സോനിഷ്, ടി.വി മിത്രലാൽ, പി.എസ്. ഷൈമോൻ, ആർ. സത്യൻ, ഷൈലേഷ്, ജോയി കല്ലറ, സജീവ്, അരവിന്ദ് ശങ്കർ, കെ.കെ. മണിലാൽ, അനിരുദ്ധൻ, സാബു നരിക്കുഴി എന്നിവരുമുണ്ടായിരുന്നു.