> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം
- URL: https://www.vaikomvartha.com/eazaraponnana/
- Published: 2026-06-27T02:15:03.000Z
- Updated: 2026-06-27T02:15:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്ക് ഹൈക്കോടതി നിർദേശം നൽകി. ഏഴരപ്പൊന്നാനയും ക്ഷേത്രത്തിലെ റജിസ്റ്ററുകളും നേരിട്ട് പരിശോധിക്കാനാണു ജസ്റ്റിസ് വി.രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-18.jpg)

ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ, യഥാർഥ സ്വർണപ്പാളികൾ മാറ്റി കുറഞ്ഞ മൂല്യമുള്ള ലോഹങ്ങൾ സ്ഥാപിച്ചെന്നാണുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എ.ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് കോടതിയിൽ പരാതി നൽകിയത്.