> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എല്‍.ഡി.എഫ്. വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശത്തുടക്കം
- URL: https://www.vaikomvartha.com/el-ddi-eph-viksn-munneerrrr-jaathykk-aaveeshttuttkkn/
- Published: 2026-02-20T15:04:28.000Z
- Updated: 2026-02-20T15:04:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന, ജനക്ഷേമ പദ്ധതികള്‍ വിശദീകരിച്ചുള്ള വൈക്കം നിയമസഭാ മണ്ഡല വികസനമുന്നേറ്റ ജാഥയ്ക്ക് ആവേശോജ്വല തുടക്കം. ഉദയനാപുരം നേരേകടവില്‍ നടന്ന സമ്മേളനത്തില്‍ ക്യാപ്റ്റന്‍ സി.കെ ആശ എം.എല്‍.എയ്ക്ക് പതാക കൈമാറി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാര്‍ ജാഥ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ഡി. സാബു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ കെ ശെല്‍വരാജ്, ഡയറക്ടര്‍ എം.ഡി ബാബുരാജ്, മാനേജര്‍ ലൂക്ക് മാത്യു, ജാഥാ അംഗങ്ങളായ അഡ്വ. കെ.കെ. രഞ്ജിത്ത്, ഡോ. സി.എം കുസുമന്‍, സാബു പി. മണലൊടി, പി. ശശിധരന്‍, പി. അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, മധു ആര്‍. പണിക്കര്‍, എബ്രഹാം വിന്‍സെന്റ്, കെ.ആര്‍. സന്തോഷ്, സന്തോഷ് കാലാ, സിറിയക് പാലാക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടാം ദിവസമായ നാളെ രാവിലെ ഒന്‍പതിന് ചെമ്പ് മുറിഞ്ഞപുഴയില്‍ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് നാലരയ്ക്ക് തലയോലപ്പറമ്പില്‍ സമാപിക്കും. സമാപന ദിവസമായ മറ്റന്നാൾ രാവിലെ ഒന്‍പതിന് കല്ലറ പഞ്ചായത്ത് പടിക്കല്‍നിന്നാരംഭിച്ച് വൈകിട്ട് ആറിന് ടി.വി. പുരം കവലയില്‍ ജാഥ സമാപിക്കും.