> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 14 ന് തുടങ്ങും
- URL: https://www.vaikomvartha.com/elllumaanturutt-kunnummeelkkaav-bhgvti-ksseetrtti-bhaagvt-sptaah-yjnyn-14-n-tuttngngun/
- Published: 2025-10-13T10:39:46.000Z
- Updated: 2025-10-13T10:39:46.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: എഴുമാന്തുരുത്ത് 1008 -ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീ കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞം 14 മുതല്‍ 21 വരെ നടക്കും. യജ്ഞത്തിന്റെ സമാരംഭ ചടങ്ങായ വിഗ്രഹ ഘോഷയാത്ര 14 ന് രാവിലെ 9.30 ന് കല്ലറ ശാരദാദേവി ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയിലേക്ക് പുറപ്പെടും. ഭദ്രദീപ പ്രകാശനം വൈകിട്ട് 7 ന് റിട്ട. ബ്രിഗേഡിയര്‍ എസ്. ഷീല നിര്‍വഹിക്കും. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ വിഗ്രഹ പ്രതിഷ്ഠ നടത്തും. യജ്ഞാചാരൃന്‍ കലഞ്ഞൂര്‍ ബാബുരാജ് മാഹാത്മൃ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ ഭൂമി പൂജ, അന്നദാനം, ലളിതാസഹസ്രനാമജപം, അത്താഴഊട്ട്, നരസിംഹാവതാരം, ഭാഗവത പാരായണം, ക്യഷ്ണാവതാരം, ഉണ്ണിയൂട്ട്, ധനൃന്തരിഹോമം, ഗോവിന്ദാഭിഷേകം, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സര്‍വ്വൈശ്വര്യ പൂജ, കുചേലാഗമനം, പ്രഭാഷണം, അവഭ്യഥസ്‌നാന ഘോഷയാത്ര, സായൂജൃ പൂജ എന്നിവ നടക്കും.