> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എമർജിംഗ് വൈക്കം സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
- URL: https://www.vaikomvartha.com/em-jing-vaikkn-s-jny-meddikk-kyaamp-naalle/
- Published: 2025-10-25T05:10:33.000Z
- Updated: 2025-10-25T05:10:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തെ പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മയായ എമർജിംഗ് വൈക്കവും മുട്ടുചിറ ഹോളി ഗോസ്റ്റ് ഹോസ്പിറ്റലും ചേർന്ന് ഞായറാഴ്ച രാവിലെ 8.30 മുതൽ 3.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഉല്ലല ജൂബിലി മെമ്മോറിയൽ ഹാളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ജനറൽ ആൻഡ് ലാപ്രൊസ്കോപ്പിക് സർജറി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, ഇ.എൻ.ടി, പൾമനോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. അസ്ഥിബല പരിശോധന, ശ്വാസകോശ രോഗ പരിശോധന, കേൾവി പരിശോധന, വിവിധ രക്ത പരിശോധനകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാണ്. വൈക്കം ഡി.വൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്യും, എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് അദ്ധ്യക്ഷത വഹിക്കും. എറണാകുളം എ.സി.പി രാജകുമാർ, റിട്ട. ഫയർ ഓഫീസർ ടി. ഷാജികുമാർ, പ്രദീപ് മാളവിക എന്നിവരെ ആദരിക്കും. മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഷീൻ പാലക്കാതടത്തിൽ, കെ.ജി. അനിൽകുമാർ, സഹർ സമീർ എന്നിവർ സംസാരിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാത്തവർക്കും ക്യാമ്പിൽ നേരിട്ട് എത്തി പരിശോധന നടത്താവുന്നതാണ്.