> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.ജി സര്‍വകലാശാല എന്‍.എസ്.എസ് കലോത്സവം
- URL: https://www.vaikomvartha.com/en-ji-srvklaashaal-en-es-es-klootsvn/
- Published: 2026-02-20T11:25:47.000Z
- Updated: 2026-02-20T11:25:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രഥമ എന്‍.എസ്.എസ് കലോത്സവം തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ നടന്നു. എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഇ.എന്‍. ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. എല്‍ദോസ് കെ. ജോയ്, ഡോ. വില്‍സണ്‍ കെ. തോമസ്, ഡോ. ജി. രാജശ്രീ, കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ടി.ആര്‍. രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 50 എന്‍.എസ്.എസ്. യൂണിറ്റുകളില്‍ നിന്നായി അറുന്നൂറോളം പ്രതിഭകള്‍ രണ്ടുദിവസം നാലു വേദികളിലായി നടന്ന കലോത്സവത്തില്‍ മാറ്റുരച്ചു.