> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.കെ. കമലം പുരസ്കാരം ഗാനരചയിതാവ് എം.ഡി. രാജേന്ദ്രന്
- URL: https://www.vaikomvartha.com/en-ke-kmln-purskaarn-gaanrcyitaav-en-ddi-raajeendrn/
- Published: 2025-08-03T12:56:12.000Z
- Updated: 2025-08-03T12:56:12.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: മലയാള ശബ്ദ ചലച്ചിത്രത്തിലെ ആദ്യ നായിക എം.കെ. കമലത്തിൻ്റെ പേരിലുള്ള പുരസ്കാരം വിഖ്യാത ഗാനരചയിതാവും കവിയും സാഹിത്യകാരനുമായ എം.ഡി. രാജേന്ദ്രന്. യുവകലാസാഹിതിയുടെ 50-ാം വാർഷികം പ്രമാണിച്ച് വൈക്കത്ത് മൂത്തേടത്തുകാവിൽ സംഘടിപ്പിച്ചിട്ടുള്ള ഓണോത്സവം -2025 പരിപാടിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്. പുരസ്കാര സമർപ്പണം യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. 25,001 രൂപയും ഫലകവുമാണ് നൽകുന്നത്. വിശിഷ്ടാഥിതിയായി പ്രശസ്ത സിനിമാ നടൻ ടി.ജി. രവി, കെ. ഉണ്ണികൃഷ്ണൻ തൃശൂർ , അരവിന്ദൻ കെ.എസ്. മംഗലം എന്നിവർ സംബന്ധിക്കും. എം.ഡി. രാജേന്ദ്രൻ്റെ ഗാനങ്ങൾ കോർത്തിണക്കി "രാഗരാജേന്ദ്ര സംഗീതം" നടക്കുമെന്ന് യുവകലാസാഹിതി സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം സാംജി.ടി.വി പുരം, സംഘാടക സമിതി ഭാരവാഹികളായ ടി.എ.തങ്കച്ചൻ, പി.വി. സണ്ണി, ടി.വി. ശിവജി കളപ്പുരയ്ക്കൽ, വിനോദ് കൂടല്ലി എന്നിവർ അറിയിച്ചു. 2025 സെപ്റ്റംബർ. 9ന് വൈകിട്ട് 4 ന് മൂത്തേടത്തുകാവ് എം.കെ. കമലം നഗറിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്.