> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് കാസ്ട്രോ പുല്ലംകുളത്തിന്
- URL: https://www.vaikomvartha.com/en-pi-je-abdu-klaan-jnmitr-avaa-dd-kaasttroo-pullnkullttin/
- Published: 2026-02-27T15:53:29.000Z
- Updated: 2026-02-27T15:57:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

വൈക്കം**:** വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ കാസ്ട്രോ പുല്ലംകുളത്തിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് സമ്മാനിച്ചു. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ കരമന അജത്ത്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ രംഗത്ത് നൽകിയ ദീർഘകാല സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് കാസ്ട്രോ പുല്ലംകുളത്തെ അവാർഡിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തക്ഷശില ഐ.എ.എസ് അക്കാദമി ൺയുടെ സ്ഥാപകനും ഡയറക്ടറുമായ ഇദ്ദേഹം 2012 മുതൽ സിവിൽ സർവീസ് പരിശീലന രംഗത്ത് സജീവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നിരവധി വിദ്യാർത്ഥികൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾക്ക് നിലവാരമുള്ള പരിശീലനം നൽകി നിരവധി പേർക്ക് IAS, IPS, IFS ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ് അടക്കമുള്ള ഉന്നത സേവനങ്ങളിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രത്യേക സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വിദ്യാഭ്യാസ ബോധവൽക്കരണ പ്രവർത്തനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്ന കാസ്ട്രോ പുല്ലംകുളം, വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും രാഷ്ട്രസേവന മനോഭാവവും വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അവാർഡ് വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കുമുള്ള പ്രചോദനമാണെന്നും, വിദ്യാഭ്യാസം വഴി സമൂഹപരിവർത്തനം സാധ്യമാകുമെന്ന വിശ്വാസത്തോടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.