> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.പി പരമേശ്വരൻ അനുസ്മരണം നാളെ
- URL: https://www.vaikomvartha.com/en-pi-prmeeshvr-anusmrnnn-naalle/
- Published: 2026-08-19T15:38:32.000Z
- Updated: 2026-08-19T15:38:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശാസ്ത്രാവബോധ ദിനമായ നാളെ വൈക്കത്ത് എം.പി പരമേശ്വരൻ അനുസ്മരണം നടത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  
വൈക്കം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 4.30ന് വൈക്കം വടക്കേനടയിലെ റെഡ് ക്രോസ് ഹാളിലാണ് പരിപാടി. എം.പി. അനുസ്മരണത്തോടൊപ്പം  
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എം.പി.യുടെ പുസ്തകചർച്ചയും നടത്തും. മുഖ്യ അനുസ്മരണ പ്രഭാഷണം കെ. രാജനാണ് നടത്തുന്നത്. ടി.എസ്. അമൃത് നാഥ് പുസ്തകചർച്ച നയിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-9.jpg)

ഒരു മനുഷ്യന്റെ ഓർമ്മകൾ മാത്രമല്ല,  
കാലത്തിനപ്പുറവും പ്രസക്തമായി തുടരുന്ന സ്വപ്നങ്ങളെയും ചിന്തകളെയും ആശയങ്ങളെയും വീണ്ടും വായിച്ചെടുക്കാനുള്ള ഒരു അവസരമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരുക്കുന്നത്.