> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പിറവത്ത് വാർഡ് കൗൺസിലർക്ക് കുത്തേറ്റു
- URL: https://www.vaikomvartha.com/eranakulam-news-4/
- Published: 2026-08-11T04:03:02.000Z
- Updated: 2026-08-11T04:03:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: പിറവം നഗരസഭ പതിനാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കും കുത്തേറ്റു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കിനിടയിലാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരസഭാ കൗൺസിലറായ ക്രിസ്റ്റിയുടെ വീട്ടിൽ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ പിതാവായ ജോയി, ലിസിയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-49.jpg)

മദ്യലഹരിയിലായിരുന്ന ജോയിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംഭവത്തിൽ പിറവം പൊലീസ് അന്വേഷണം തുടങ്ങി.