> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചപ്പാത്തി നിർമ്മാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/eranakulam-news-5/
- Published: 2026-08-11T08:10:36.000Z
- Updated: 2026-08-11T08:10:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

മൂവാറ്റുപുഴ: വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോള്‍ ജസ്റ്റിൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. ശബ്ദം കേട്ട് മകൻ ഓടിയെത്തിയപ്പോഴാണ് കൈ കുടുങ്ങിയ നിലയില്‍ റെജിമോളെ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ മരണത്തിന് പിന്നാലെയാണ് റെജിമോള്‍ ചപ്പാത്തി കട തുടങ്ങിയത്.