> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് എസ്.എഫ്.ഐ പ്രതിഷേധം: വ്യാപക സംഘർഷം
- URL: https://www.vaikomvartha.com/eranakulam-news/
- Published: 2026-07-23T09:40:34.000Z
- Updated: 2026-07-23T09:42:55.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: ഡൽഹിയിൽ നടക്കുന്നനീറ്റ് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും പ്രതിഷേധക്കാരോടുള്ള കേന്ദ്രസർക്കാർ നിലപാടിനുമെതിരെ സംസ്ഥാനത്ത് എസ്.എഫ്.ഐ നടത്തിയ സമരത്തിൽ വ്യാപകമായി സംഘർഷം.പലയിടത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്ത് ടിയർ ഗ്യാസ് പ്രയോഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-57.jpg)

ബാരിക്കേഡ് ചാടിക്കടന്ന വിദ്യാർഥികളെ പോലീസ് ലാത്ത്ചാർജ് ചെയ്ത് കസ്റ്റഡിയിലെടുത്തു. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ പ്രതിഷേധം സംഘർഷഭരിതമായി മാറി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000629359.jpg)

തിരുവനന്തപുരത്ത് ലോക് ഭവനിലേക്ക് നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നേതാക്കൾ പിരിഞ്ഞു പോയ ശേഷമാണ് ഇവിടെ സംഘർഷാവസ്ഥ രൂപപ്പെട്ടത്. കോഴിക്കോട് പ്രതിഷേധക്കാരെ പോലീസ് വലിച്ചിഴച്ചു. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റിടങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലുമാണ് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് നടന്നത്.